അരിമ്പൂർ: സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി പ്രവീൺ റാണയുടെ റിസോർട്ടിലും വീട്ടിലും തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘം ആദ്യമെത്തിയത് തിങ്കളാഴ്ച വൈകീട്ട് അഞ്ചേകാലോടെ കൈപ്പിള്ളിയിലെ റിസോർട്ടിലായിരുന്നു.
മുമ്പ് റാണ റിസോർട്ട് എന്നായിരുന്നു ഇതിന്റെ പേര്. ഇപ്പോൾ അത് സൂര്യ എന്നാക്കിയിട്ടുണ്ട്. റാണയുടെ തട്ടിപ്പുകൾ പുറത്തുവന്നശേഷമായിരുന്നു മാറ്റം. പോലീസ് എത്തുമ്പോൾ റിസോർട്ട് അടച്ചിട്ടിരിക്കുകയായിരുന്നു.
മതിൽ ചാടിക്കടക്കുകയായിരുന്നു.തുടർന്ന് ചെറിയ ഗേറ്റ് തുറന്ന് മറ്റുള്ളവർക്ക് വഴിയൊരുക്കി. റിസോർട്ടിൽ വളർത്തിയിരുന്ന നായ്ക്കൾ പലതും പോലീസിനുനേരെ കുരച്ചുചാടി.
റിസോർട്ട് അടച്ചതോടെ എല്ലാറ്റിനെയും തുറന്നുവിടുകയായിരുന്നു. പിന്നീടാണ് വെളുത്തൂർ നാലുസെന്റ് കോളനിക്കു സമീപമുള്ള വീട്ടിലേക്ക് തെളിവെടുപ്പിനായി പോയത്.
ഒരു വണ്ടിയും നാലോ അഞ്ചോ പോലീസുകാരും മാത്രമാണ് റാണയുടെ കൂടെ ഉണ്ടായിരുന്നത്. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ ലാൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
അതേസമയം തിങ്കളാഴ്ച മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഒരുപരാതികൂടി ലഭിച്ചു. 18 ലക്ഷംതട്ടിപ്പുനടത്തിയെന്നാണ് ഇതിൽ പറയുന്നത്. ഇതിലും കേസ് എടുത്തിട്ടുണ്ട്.
READ MORE: https://www.e24newskerala.com/