kerala Kerala News latest latest news politics

കോട്ടയം മാത്രം പോരാ ; കൂടുതൽ സീറ്റ് ചോദിക്കാനൊരുങ്ങി കേരള കോൺഗ്രസ് മാണി വിഭാഗം

നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തിനു പുറമെ ഒരു സീറ്റ് കൂടി വേണമെന്നാവശ്യം ശക്തമാക്കി കേരള കോൺഗ്രസ് മാണി വിഭാഗം. ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസിന് യു ഡി എഫിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യമുയരുമ്പോഴാണ് കൂടുതൽ സീറ്റ് എന്ന സമ്മർദ തന്ത്രവുമായി ജോസ് കെ മാണി രംഗത്തെത്തും. കേരള കോൺഗ്രസ് മാണി വിഭാഗം യു ഡി എഫ് വിട്ടതിനു ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. സിറ്റിംഗ് സീറ്റ് ആയ കോട്ടയം തന്നെയായിരിക്കും ഇടതുമുന്നണിയും കേരള കോഗ്രസിന് നൽകുക എന്ന് ഉറപ്പാണ്. ഇതിനു പുറമെയാണ് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാർട്ടി ശക്തമാക്കുന്നത്. ഇടുക്കിയോ പത്തനംതിട്ടയോ ചോദിക്കാനാണ് പാർട്ടിക്കുള്ളിലെ തീരുമാനം.

Related posts

എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു; അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Sree

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു

Akhil

ഗുജറാത്തിൽ 24 കാരിയെ വലിച്ചിഴച്ച് മർദിച്ചു; തർക്കം ബിസിനസ്സ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്

Gayathry Gireesan

Leave a Comment