Attack latest latest news rape

ഗുജറാത്തിൽ 24 കാരിയെ വലിച്ചിഴച്ച് മർദിച്ചു; തർക്കം ബിസിനസ്സ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്

ഗുജറാത്തിൽ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതിക്ക് ക്രൂരമർദ്ദനമേറ്റു. 24 കാരിയെ വലിച്ചിഴച്ചാണ് മർദ്ദിച്ച് അവശയാക്കിയത്. അഹമ്മദാബാദിലാണ് സംഭവം നടന്നത് . സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

യുവതിയുടെ വസ്ത്രം വലിച്ചുകീറിയ യുവാവ് തുടർച്ചയായി അവരെ മർദിക്കുകയും വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. യുവതിയുടെ തല പിടിച്ച് ചെടിച്ചട്ടിയിൽ ഇടിപ്പിച്ചാണ് ​ഗുരുതരമായി പരുക്കേൽപ്പിക്കുന്നത്. വ്യാഴാഴ്ച വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Related posts

സിഡിസിയിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍എബിഎല്‍ അംഗീകാരം

Akhil

കൊറിയയിൽ ജോലിക്ക് പോകാൻ വ്യാജ സർട്ടിഫിക്കറ്റ്

Akhil

നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ റോഡിലെ വെള്ളക്കെട്ടില്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Akhil

Leave a Comment