accident death Kerala News latest news Local News must read

നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ റോഡിലെ വെള്ളക്കെട്ടില്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: റോഡിലെ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മണിമൂലി സ്വദേശി കാരേങ്ങല്‍ യൂനുസ് ആണ് മരിച്ചത്. എടവണ്ണ- കൊയിലാണ്ടി റോഡിലാണ് അപകടം. ഓട്ടോയിലുണ്ടായ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. റോഡിലുണ്ടായ വെള്ളക്കെട്ട് കണ്ട് യൂനുസ് ബ്രക്ക് ഇടുകയായിരുന്നു. ഇതിനിടെയിൽ ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തിൽ യൂനുസ് ഓട്ടോയുടെ അടിയില്‍പ്പെടുകയായിരുന്നു. തുടർന്ന് നാട്ടുക്കാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

കൊച്ചി ലുലു മാളിലെ ടോയ്ലറ്റിൽ ക്യാമറ വെക്കാൻ ശ്രമിച്ച ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ

Akhil

ഇന്ത്യൻ നടിയുടെ സഹോദരിയും ഭർത്താവും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു, വികാരഭരിതയായി താരം

Gayathry Gireesan

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന്; 20ന് പ്ലസ് ടു ഫലവുമെത്തും

Sree

Leave a Comment