Arrest Attack drugs kerala Kerala News kozhikode latest latest news

വർക്ക് ഷോപ് ജീവനക്കാരനെ ജീപ്പ് കയറ്റി കൊലപ്പെടുത്താൻ ശ്രമം

കോഴിക്കോട് മുക്കത്ത് ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണത്തിൽ അഥിതി തൊഴിലാളിക്ക് പരിക്ക്. വർക്ക് ഷോപ് ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്കാണ് പരിക്കേറ്റത്. ഇയാളുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സമീപത്തെ കട ലഹരിസംഘം അടിച്ചുതകർത്തിരുന്നു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടക്കുന്നത്. രാത്രി വർക്ക് ഷോപ്പിലെത്തിയ അക്രമ സംഘം ഇയാളെ അക്രമിക്കുകയും ജീപ്പ് ഓടിച്ചുകയറ്റി അപായപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരാതി നൽകി മണിക്കൂറുകൾക്കകമാണ് വീണ്ടും ആക്രമണം ഉണ്ടായത്. സമീപ ദിവസങ്ങളിലായി മൂന്നാം തവണയാണ് പ്രദേശത്ത് ലഹരി സംഘത്തിൻ്റെ ആക്രമണം ഉണ്ടാവുന്നത്. ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

വിവാഹനിശ്ചയ ആഘോഷത്തിനിടെ 100 അടി താഴ്ചയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

Akhil

വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

Editor

പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്

Sree

Leave a Comment