Kerala News latest news Trending Now World News

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ഇന്നലെ ചികിത്സ തേടിയത് 9,158 പേർ

സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടും പനി ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ തുടരുന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 9,158 പേരാണ്. ഡെങ്കിപ്പനി മൂലം 19 പേരും ചികിത്സ തേടി.

മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനി ബാധിതർ.

പകർച്ചപ്പനിയിൽ ജാഗ്രത വേണമെന്ന് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു.

പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.

വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.

ALSO READ:‘ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരെ കെയ്റോ വഴി ഒഴിപ്പിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല’; ഈജിപ്തിലെ ഇന്ത്യൻ എംബസി

Related posts

യുഎഇയില്‍ വീണ്ടും ഇന്ധന വില കൂടി; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍

Akhil

മലപ്പുറം ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ച് വിൽപന നടത്തുന്ന സംഘംപിടിയിൽ

Sree

തൃശൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി

Sree

Leave a Comment