Attack Kerala News latest news National News trending news

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

വണ്ടിപ്പെരിയാറിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു. കേസിൽ കുറ്റവിമുക്തമാക്കപ്പെട്ട അർജുന്റെ ബന്ധുവാണ് കുത്തിയത്.

വണ്ടിപ്പെരിയാർ ടൗണിൽ വച്ചായിരുന്നു സംഭവം. അർജുന്റെ പിതാവിൻ്റെ സഹോദരനാണ് ആക്രമിച്ചത്.

കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു പെൺകുട്ടിയുടെ കുടുംബത്തിൻറെ തീരുമാനം. ഇതേ തുടർന്നുണ്ടായ പ്രകോപനമാവാം ആക്രമണ കാരണം എന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും.

ഇവർ പീരിമേട് താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

പ്രതിയെ പിടികൂടുന്നതിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അധിക ദൂരം പിന്നിടാൻ സാധ്യതയില്ലെന്നാണ് നിഗമനം.

ALSO READ:പറന്നുയർന്ന ഉടൻ വിമാനത്തിന്റെ വാതിൽ ഇളകി തെറിച്ചു: അലാസ്ക എയർലൈൻസ് വിമാനം അടിയന്തരമായി ഇറക്കി

Related posts

വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

Akhil

മൂന്നാർ സൈലൻ്റ് വാലി എസ്റ്റേറ്റിൽ കാട്ടുകൊമ്പൻ പടയപ്പ റേഷൻകട ഭാഗികമായി തകർത്തു.

Akhil

ഇന്ത്യയില്‍ 167 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഫോസില്‍ കണ്ടെത്തി

Akhil

Leave a Comment