satheesh-babu-payyannur-postmortem-today
Kerala News Trending Now

സതീഷ് ബാബു പയ്യന്നൂരിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും

അന്തരിച്ച സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. ഇന്നലെയാണ് വഞ്ചിയൂരിലെ ഫ്‌ലാറ്റിൽ സതീഷ് ബാബു പയ്യന്നൂരിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 59 വയസായിരുന്നു. ഭാര്യ ഗിരിജ പയ്യന്നൂരിലെ വീട്ടിലായിരുന്നു. മകൾ വർഷ പുണെയിൽ ബിസിനസ് കൺസൽട്ടന്റാണ്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ ഇന്നലെയാണ് വിടവാങ്ങിയത്. 59 വയസായിരുന്നു. വഞ്ചിയൂരിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രണ്ട് കഥാസമാഹാരങ്ങളും ഏഴ് നോവലുകളും രചിച്ചിട്ടുണ്ട്.

ഫ്ളാറ്റിലെ ഒന്നാം നിലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഏറെ തവണ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതോടെ സതീഷ് ബാബുവിന്റെ അടുത്ത ബന്ധുക്കൾ എത്തി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലിൽ നിന്ന് വീണുകിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.

READMORE : കടുത്ത സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് ഉടമകൾ ബസ്സുകൾ കൂട്ടത്തോടെ വിൽക്കുന്നു

Related posts

അമ്പലപ്പുഴ അപകടം; അമിത വേഗതയിലായിരുന്നു കാർ ഇടിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം.

Sree

ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയുന്നതിനുള്ള വിശ്വസനീയമായ ടൂളായി ഗൂഗിള്‍ സെര്‍ച്ചിംഗ്

Sree

അമൃതാനന്ദമയിയെ കാണാൻ നടൻ മോഹൻലാൽ എത്തി

Gayathry Gireesan

Leave a Comment