mammotty
Kerala News Special Trending Now

വയനാട്ടിലെ കാരക്കണ്ടി കോളനിയിൽ ഓണക്കോടി സമ്മാനിച്ച് മമ്മൂട്ടി

വയനാട്ടിലെ നിരാലംബരായ ജനങ്ങൾക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂട്ടി. തന്റെ ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് ആദിവാസി ഊരിലെ ജനങ്ങൾക്ക് ഓണക്കോടി എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ സംഘടന ചെതലയത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളിൽപ്പെട്ട 77 പേർക്കാണ് ഓണക്കോടികൾ നൽകിയത്.

READ ALSO:-കുട്ടികൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും: പഠനറിപ്പോർട്ട്

മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ എന്ന ജീവകാരുണ്യ സംഘടന ആദിവാസി വിഭാഗങ്ങളിലേക്ക് സഹായം എത്തിക്കാൻ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ‘പൂർവികം’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ആദിവാസി ഊരുകളിൽ ഓണക്കോടി വിതരണം ചെയ്തിരിക്കുന്നത്. ഇവരുടെ കൃഷി, വിദ്യാഭ്യാസം എന്നിവയ്ക്കും പദ്ധതി സഹായം എത്തിക്കാറുണ്ട്.

 സിനിമയ്ക്ക് പുറത്തും മമ്മൂട്ടി എന്ന വ്യക്തിയുടെ പ്രഭാവം ചെറുതല്ല. അദ്ദേഹത്തിന്റെ സാമൂഹികപരമായ ഇടപെടലുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമെല്ലാം നിരവധിപ്പേര്‍ക്കാണ് പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ചത്.

HIGHLIGHTS:-“Onamkodi” from mammootty

Related posts

ഇനി മണിക്കൂറുകൾ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ

sandeep

കോഴിക്കോട് കാപ്പ ചുമത്തപ്പെട്ട യുവാവിന് വെട്ടേറ്റു; പിന്നില്‍ ക്വട്ടേഷന്‍ കുടിപ്പകയെന്ന് സംശയം

sandeep

ഇന്ത്യയുടെ ഇടിപരീക്ഷ ഭാരത് എന്‍ക്യാപിന് ആദ്യമിറങ്ങുക ടാറ്റ; ഹാരിയറും സഫാരിയും റെഡി

sandeep

Leave a Comment