python-caught-in-fishing-net-at-kottayam
Kerala News

ഏഴടിയോളം നീളം; കോട്ടയത്ത് മീൻവലയിൽ പെരുമ്പാമ്പ് കുടുങ്ങി

കോട്ടയത്ത് സംക്രാന്തിക്ക് സമീപം കുഴിയായിപ്പടിയിൽ പെരുമ്പാമ്പിനെ പിടികൂടി.ഏഴടിയോളം നീളമുള്ള പെരുമ്പാമ്പ് ആണിത്. കുഴിയാലിപ്പടി പൊന്നാറ്റിൻപാറ രാജു,മുയപ്പ് തോട്ടിൽ ഇട്ട മീൻവലയിലാണ്
പെരുമ്പാമ്പ് കുടുങ്ങിയത്.

ഇന്ന് രാവിലെ 7.30 ഓടെ മീൻ വല ഉയർത്തിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്. തുടർന്ന് പാറമ്പുഴയിൽ ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിച്ചു. ഇവർ എത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി.ഇതാദ്യമായാണ് കുഴിയാലിപ്പടി ഭാഗത്ത് പെരുമ്പാമ്പിനെ കാണപ്പെടുന്നത്.

READMORE : ഇടുക്കിയിൽ വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു

Related posts

വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ അറസ്ററ് ചെയ്തു

sandeep

നടുറോഡില്‍ യുവതിയേയും കുടുംബത്തേയും മർദ്ദിച്ച സംഭവത്തില്‍ കോഴിക്കോട് നടക്കാവ് എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍

sandeep

ഇന്ധനത്തിനും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം; ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടലിലേക്ക്

sandeep

Leave a Comment