palakkad thrissur bus strike
Kerala News Local News Special Trending Now

തൃശൂർ പാലക്കാട് ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് സംയുക്തമായി സർവീസ് നിർത്തി വെച്ചിരിക്കുന്നു

പാലക്കാട് പന്നിയങ്കര ടോൾ പഌസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ഭീമമായ സംഖ്യ ടോൾ പിരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ സംയുക്തസമരസമിതിയുടെ തീരുമാനം.ഇന്ന് തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യബസുകൾ സർവ്വീസ് നടത്തില്ല. മറ്റു റൂട്ടിലെ ബസുകളും സർവീസ് നിർത്തി വെച്ചിരിക്കുകയാണ്. ഭീമമായ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമതൊഴിലാളി സംയുക്തസമിതി സംഘടിപ്പിക്കുന്ന നിരഹാരസമരം 23ാം ദിവസം പിന്നിട്ടു.

വാളയാറിലും പാലിയേക്കരയിലും നൽകുന്നതിന്റെ പത്തിരട്ടി തുകയാണ് ഓരോ മാസവും പന്നിയങ്കരയിൽ സ്വകാര്യബസുകൾ നൽകേണ്ടി വരുകയെന്നാണ് സംയുക്തസമരസമിതിയുടെ പരാതി. പലതവണ ബസ് ഉടമകളും ജീവനക്കാരും തൊഴിലാളി നേതാക്കളും സർക്കാർ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായിട്ടില്ല.ഭീമമായ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമതൊഴിലാളി സംയുക്തസമിതി സംഘടിപ്പിക്കുന്ന നിരഹാരസമരം 23ദിവസം പിന്നിട്ടു.ഉടൻ പ്രശ്‌നപരിഹാരമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സർവ്വീസുകൾ നിർത്തിവെക്കുമെന്നാണ് സംഘടനകൾ പറയുന്നത്.

Related posts

ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ സിദ്ധാര്‍ഥിന് ഇത് പുതുജന്മം; കരുതലായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍.

Sree

കോഴിക്കോട് ഒറ്റക്കൊമ്പൻ ഇറങ്ങി

Akhil

നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കോടതിയില്‍ കീഴടങ്ങി; ദേഹത്ത് 16 പരിക്കുകൾ

Akhil

Leave a Comment