സിനിമാ പ്രമോഷനിടെ നടിമാർക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി നടൻ നിവിൻ പോളി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ലജ്ജ തോന്നുവെന്നും അസ്വീകാര്യമായ പെരുമാറ്റമാണ് ഉണ്ടായതെന്നും നിവിൻ പോളി സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. അതിക്രമം തുറന്നു പറഞ്ഞുള്ള നടിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു നിവിൻ പോളിയുടെ പ്രതികരണം.
വിഷയത്തിൽ നടിമാരെ പിന്തുണച്ച് നടൻ അജു വർഗീസും രംഗത്തെത്തിയിരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും അജു സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. നടിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു അജുവിന്റേയും പ്രതികരണം.
READORE :ലോകത്ത് പ്രതിവർഷം 17 ദശലക്ഷത്തിലധികം പേർ ഹൃദ്രോഗം മൂലം മരിക്കുന്നു; ഇന്ന് ലോക ഹൃദയ ദിനം