ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകൾ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. 45 ദിവസത്തിൽ ഒരിക്കലാകും സന്ദർശനം. ഉദ്യോഗസ്ഥർ റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്നങ്ങൾ തിരിച്ചറിയണം.ഫീൽഡിൽ കൂടുതലായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക.സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തും. ഇവർ എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
READMORE : ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്, ലജ്ജിക്കുന്നു’; നടിമാർക്കെതിരായ ലൈംഗിക അതിക്രമത്തിൽ നിവിൻ പോളി