Kerala News

കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം: ചർച്ച തുടരും

കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ ചർച്ച തുടരും. നടപ്പാക്കാൻ ഉദേശിക്കുന്ന പുതുക്കിയ ഷെ‍‍ഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കൈമാറി. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം മറ്റന്നാൾ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. തിരുവനന്തപും ജില്ലയിലെ 8 ഡിപ്പോയിലെ ഷെഡ്യൂളുകളാണ് കൈമാറിയത്. ഒഡിനറി ഷെഡ്യൂളുകൾ ഇരട്ടിയാക്കിയ ശേഷമാണ് ഓരോ യൂണിറ്റിലും ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്.

പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് വ്യക്തമാക്കി. പ്രതിസന്ധി കാലത്ത് എന്തിനാണ് തെഴിലാളികളെ തെറ്റിധരിപ്പിച്ച് പണിമുടക്ക് നടത്തുന്നതെന്നായിരുന്നു സിഐടിയുവിന്റെ ചോദ്യം. എട്ട് മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്.

READMORE: ചരിഞ്ഞ കഴുത്തുമായി പെൺകുട്ടി ജീവിച്ചത് 13 വർഷം; പുതുജീവിതം നൽകി ഇന്ത്യൻ ഡോക്ടർ

Related posts

തൃശൂർ ധനവ്യവസായ ബാങ്ക് തട്ടിപ്പ്,നിക്ഷേപകരുടെ പട്ടിക പുറത്തു, കോടികൾ നിക്ഷേപിച്ചവരിൽ രാഷ്ട്രീയക്കാരും,ധനവ്യകാര്യ സ്ഥാപനങ്ങളും;

Sree

കോഴിക്കോട് ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ

sandeep

ഗസ്സയിലെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു

sandeep

Leave a Comment