ഹണിട്രാപ് കേസിൽ വ്‌ളോഗറും ഭർത്താവും പിടിയിൽ. തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദും വ്‌ളോഗറായ ഭാര്യയുമാണ് അറസ്റ്റിലായത്. 68 കാരനെ കെണിയിൽപ്പെടുത്തി ഭീഷണിപ്പെടുത്തി 23 ലക്ഷം കവർന്നുവെന്നതാണ് കേസ്.
തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്താണ് യുവതി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് വീട്ടിൽ വിളിച്ച് വരുത്തി ബന്ധം പുതുക്കും. ഒടുവിൽ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഈ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 68 കാരനിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്തത്. ഭർത്താവിന്റെ ഒത്താശയോടെയാണ് തട്ടിപ്പ്.
ഇത്രയധികം രൂപ തട്ടിയെടുത്തിട്ടും ബ്ലാക്ക് മെയിലിംഗ് തുടർന്നതോടെയാണ് ഹണിട്രാപ് ഇര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഇരുവരും അറസ്റ്റിലായി. വ്‌ളോഗറിന് ചെറിയ ഇരട്ടക്കുട്ടികളാണ് എന്ന കാരണത്താൽ ഇവർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഭർത്താവ് ജയിലിലാണ്.
READMORE : ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്, ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ