ചരിത്രമുറങ്ങുന്ന കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനിലേക്ക് മൂന്ന് വര്‍ഷത്തെ നിശബ്ദതയെ ഭേദിച്ച് വ്യാഴാഴ്ച ഒരു ട്രെയിനെത്തി. വെറും ട്രെയിനല്ല, രാജകീയ പ്രൗഢിയുള്ള ഒരു ആഢംബര ട്രെയിന്‍. റെസ്റ്റോറന്റുകള്‍, സ്പാ, ബാറുകള്‍, ശീതികരിച്ച ക്യാബിനുകള്‍, അലങ്കാരങ്ങള്‍, വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ എന്നുതുടങ്ങി വിസ്മയിപ്പിക്കുന്ന രാജകീയ സൗകര്യങ്ങളോടെയെത്തിയ ആ ട്രെയിന്‍ വിനോദസഞ്ചാര രംഗത്തെ താരമായ ഗോള്‍ഡന്‍ ചാരിയറ്റ് അല്ലാതെ മറ്റൊന്നുമല്ല. കേരളവും തമിഴ്‌നാടും കര്‍ണാടകയും ഉള്‍പ്പെടുന്ന ടൂറിസം പാക്കേജിന്റെ ഭാഗമായാണ് കൊച്ചിയിലേക്കുള്ള ഗോള്‍ഡന്‍ ചാരിയറ്റിന്റെ വരവ്.
പൂര്‍ണമായി ശീതികരിച്ച 43 ക്യാബിനുകളാണുള്ളത്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകമായി ഒരു ക്യാബിനും ട്രെയിനിലുണ്ട്. ട്രെയിനിലുള്ള റെസ്റ്റോറന്റില്‍ ലോകമെമ്പാടുമുള്ള രുചികളിലുള്ള ഭക്ഷണം വിളമ്പും. മദ്യമുള്‍പ്പെടെ ട്രെയിനില്‍ ലഭിക്കും. പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാനായി വിശാലമായ ചില്ലുജാലകങ്ങളാണ് ട്രെയിനിലുള്ളത്. വ്യായാമത്തിനുള്ള സൗകര്യത്തിന് പുറമേ ആയുര്‍വേദിക് സ്പായും ട്രെയിനിനുള്ളില്‍ ലഭിക്കും.
READMORE : ജയം തുടരാൻ ഇംഗ്ലണ്ടും നെതർലൻഡ്സും; ആതിഥേയരും ഇന്നിറങ്ങും