hospital discharge
Health Kerala News

ചികിത്സ പൂർത്തിയാക്കിയിട്ടും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പണമില്ലാതെ 19 കാരൻ

ചികിത്സ പൂർത്തിയാക്കിയിട്ടും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഒരു 19 കാരൻ. തിരുവനന്തപുരം പാരിപ്പള്ളി പള്ളിക്കൽ സ്വദേശിയായ അഖിനേഷിനാണ് ദുരിതമനുഭവിക്കുന്നത്. അറ്റുപോയ വിരൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേർത്ത ശേഷമാണ് ദുരിതം

ബൈക്ക് വൃത്തിയാക്കുന്നതിനിടെയാണ് 19കാരനായ അഖിനേഷിന്റെ വിരൽ ചെയിനിനിടയിൽപ്പെട്ടത്. വലതുകൈയിലെ ചൂണ്ടുവിരലും നടുവിരലും അപകടത്തിൽ അറ്റുപോയി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അറ്റുപോയ വിരൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേർത്തു. 50% മാത്രം വിജയപ്രതീക്ഷയുണ്ടായിരുന്ന ശസ്ത്രക്രിയ ഫലം കണ്ടതിന്റെ സന്തോഷമുണ്ട് അഖിനേഷിനും കുടുംബത്തിനും. എന്നാൽ ശസ്ത്രക്രിയക്കും, ചികിത്സക്കും, മറ്റു ചിലവുകൾക്കുമായി കുടുംബത്തിൻറെ കയ്യിലുണ്ടായിരുന്ന പണം മുഴുവൻ കഴിഞ്ഞു. ഇനിയും ഒരു ലക്ഷത്തിനടുത്ത് രൂപ കൂടിയുണ്ടെങ്കിലേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ.

ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രി പരമാവധി സഹായം ചെയ്തുവെന്നും കുടുംബം പറയുന്നു. പണം ചോദിച്ചു പലരെയും ബന്ധപ്പെട്ടുവെങ്കിലും കിട്ടിയില്ല. മകനെ എങ്ങനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സാധിക്കുമെന്നറിയാതെ കേഴുകയാണ് ഒരമ്മ.

Account No: 5515131000005
Name: Saritha
Bank : Canar Bank
Branch: Nilamel
IFSC Code: CNRB0005515
Gpay no: 7736361825

READMORE :ഒറ്റദിവസം കൊണ്ട് ബസിന്റെ നിറം മാറ്റാനാകില്ല; ബസ് ഉടമകൾ കോടതിയിലേക്ക്

Related posts

അപകടത്തിൽ പേടിക്കാനൊന്നുമില്ലെന്ന് ‘ദി കേരള സ്റ്റോറി’ സംവിധായകനും നായികയും

Sree

തകർത്ത് പെയ്ത് മഴ: ആശങ്ക വേണ്ടെന്ന് സർക്കാർ, ഇന്ന് മന്ത്രിസഭാ യോഗം

Akhil

പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

Sree

Leave a Comment