actor-mammootty-birthday-wishes-to-oommen-chandy
Kerala News

‘വേ​ഗം സുഖം പ്രാപിച്ചു വരൂ’; ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസയുമായി നേരിട്ടെത്തി മമ്മൂട്ടി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി നടൻ മമ്മൂട്ടി. ജർമനിയിൽ ചികിത്സയ്ക്ക് വേണ്ടി പോകാൻ ഒരുങ്ങുന്ന ഉമ്മൻ ചാണ്ടിയോട് വേ​ഗം സുഖം പ്രാപിച്ചു വരൂവെന്നും മമ്മൂട്ടി പറഞ്ഞു. പഴയകാല ഓർമ്മകളും പങ്കുവച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാണ് താൻ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.ആലുവാ പാലസിൽ എത്തിയ മമ്മൂട്ടിയെ ഉമ്മൻ ചാണ്ടിയും കുടുംബാം​ഗങ്ങളും ചേർന്ന് സ്വീകരിച്ചു. നിർമ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

READMORE : സ്പിരിറ്റ് വില വർധിച്ചു; സ്വകാര്യ ഡിസ്റ്റിലറികളിലെ മദ്യനിർമ്മാണം പ്രതിസന്ധിയിൽ, ജനപ്രിയ മദ്യബ്രാന്റുകളുടെ നിർമ്മാണത്തെയും ബാധിക്കും

Related posts

വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിന തടവ്‌

Sree

തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർ തൂങ്ങിക്കിടന്നു, തെങ്ങിൽ തടഞ്ഞ് യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

sandeep

വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

sandeep

Leave a Comment