cpim
kerala Kerala News

നിർണായക വിഷയങ്ങൾ ചർച്ചയാകും; സിപിഎം നേതൃയോഗങ്ങൾ ഇന്ന് മുതൽ

പാർട്ടിയിലെ വിഭാഗീയത അടിച്ചമർത്താനുള്ള നടപടികൾ മുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വരെ ചര്‍ച്ച ചെയ്യാൻ സിപിഎം നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. തെറ്റുതിരുത്തൽ നയരേഖയിലുറച്ചുള്ള അച്ചടക്ക നടപടികൾ ഗുണം ചെയ്‌തിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മന്ത്രിസഭയിൽ അഴിച്ചുപണിക്കുള്ള ചർച്ചകളുമുണ്ടാകുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

പ്രാദേശിക തലത്തിൽ വിഭാഗീയത ആളിപ്പടര്‍ന്ന പാലക്കാട്, പ്രമുഖര്‍ക്കെതിരെ പോലും നടപടി വന്ന ആലപ്പുഴ, ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ വീഴ്‌ചകൾ വലുതെന്ന് വിലയിരുത്തിയ തൃക്കാക്കര, ഇവിടങ്ങളിലെല്ലാം എല്ലാ കാര്യങ്ങളും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വരുതിയിലെന്ന് ഉറപ്പിക്കുകയാണ് സിപിഎം. 

വിഭാഗീയതക്കെതിരെ എടുക്കുന്ന വിട്ടുവീഴ്‌ചയില്ലാത്ത സമീപനവും മുഖം നോക്കാതെയുള്ള നടപടികളും ഗുണം ചെയ്തെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. സംഘടനാ തലത്തിൽ അച്ചടക്കം ഉറപ്പിച്ചും സര്‍ക്കാര്‍ നേട്ടങ്ങൾ കൂടി എണ്ണിപ്പറഞ്ഞുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സിപിഎം നീങ്ങുന്നത്. ഇതിനൊപ്പം പൊതുവെ സ്വീകരിക്കേണ്ട നയസമീപനങ്ങളും ചര്‍ച്ചയാക്കേണ്ട വിഷയങ്ങളും എല്ലാം ഇന്ന് ആരംഭിക്കുന്ന നേതൃയോഗത്തിൽ ചര്‍ച്ചയാകും.

Related posts

വിഷു ആശംസകളുമായി താരങ്ങൾ; ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

Sree

മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

Gayathry Gireesan

ഗോളം’ മെയ് 24 മുതൽ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

Akhil

Leave a Comment