Kerala News latest news National News Trending Now

’99 പ്രശ്നങ്ങളും, എന്റെ ഒരു പരിഹാരവും,ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്’ ; കുറിപ്പുമായി മാധവ് സുരേഷ്


സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇളയമകൻ മാധവ്. തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റ പരിഹാരമെന്നും മാധവ് ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്. ’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്.’ എന്നാണ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

മാധ്യമ പ്രവർത്തകയുമായി ബന്ധപ്പെട്ട് ആരോപണങ്ങൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് മാധവ് ഇത്തരത്തിലൊരു കുറിപ്പുമായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ​അതേസമയം ഗോകുൽ സുരേഷ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം സുരേഷ് ​ഗോപിക്കെതിരെ നൽകിയ പരാതിയിൽ മാധ്യമപ്രവർത്തക പോലീസിന് മൊഴി നൽകി. നടക്കാവ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്..

ഒരുമണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പിൽ സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങൾ പരാതിക്കാരി ആവർത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തി പൊലീസ് മഹസർ തയ്യാറാക്കി.

ALSO READ:ബിസ്‌ക്കറ്റ് മോഷണം; ബിഹാറിൽ കടയുടമ 4 കുട്ടികളെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു

Related posts

വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ 2,28,60,000 രൂപ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ.

Sree

‘ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരെ കെയ്റോ വഴി ഒഴിപ്പിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല’; ഈജിപ്തിലെ ഇന്ത്യൻ എംബസി

Akhil

തൃശൂർ മെഡിക്കൽ കോളജിന് അനുവദിച്ച ഫണ്ടിൽ അഴിമതി; 2 കോടി രൂപ ചെലവാക്കേണ്ട സ്ഥാനത്ത് 8 കോടി കൊള്ളയടിച്ചെന്ന് അനിൽ അക്കര

Akhil

Leave a Comment