Kerala News latest news Trending Now

സിപിഐഎം വന്നാലും പോയാലും ഇന്ത്യ സഖ്യം നിലനിൽക്കും, കേരളത്തിൽ സിപിഐഎമ്മിനെതിരെയാണ് പ്രധാന പോരാട്ടം: കെ സുധാകരൻ

സിപിഐഎമ്മിനെ കണ്ടല്ല ഇന്ത്യ സഖ്യം ഉണ്ടാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ത്യ സഖ്യത്തിൽ സിപിഐഎമ്മിന് മാത്രമാണ് എതിരഭിപ്രായമുള്ളത്. മറ്റൊരു പാർട്ടിക്കും പ്രശ്നങ്ങളില്ല. സിപിഐഎം വന്നാലും പോയാലും ഇന്ത്യ സഖ്യം നിലനിൽക്കും. താത്പര്യമുണ്ടെങ്കിൽ മാത്രം സിപിഐഎം സഖ്യത്തിന്റെ ഭാഗമായാൽ മതിയെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

സിപിഐഎം ഇല്ലാത്തതുകൊണ്ട് സഖ്യം പൊളിയുമെന്ന് കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗരാജ്യ സങ്കല്പം പോലെയാണ്. ബിജെപിയോടുള്ള തുറന്ന പോരാട്ടത്തിനായാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ അംഗമാകുന്നതിനെ എതിർക്കുന്നത് സിപിഐഎം കേരള നേതൃത്വമാണ്. കേരളത്തിൽ സിപിഐഎമ്മിനെതിരെയാണ് പ്രധാന പോരാട്ടമെന്നും കെ സുധാകരൻ വ്യക്തമാക്കി.

എന്നാൽ ഇന്ത്യ മുന്നണിയിൽ ഭിന്നതയില്ലെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ഏകോപന സമിതിയില്‍ ഉണ്ടാകില്ല എന്ന സിപിഐഎം നിലപാടിനെ മാനിക്കുന്നുവെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് ഏകാധിപത്യ സ്വഭാവമില്ല. പാർട്ടിയുടെ ആദർശം മാറ്റിവെച്ച് മുന്നണിയിൽ ചേരണമെന്ന് പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി…………….!

ALSO READ:കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു; വി.മുരളീധരന്‍

Related posts

ഡാമിലെത്തി വെള്ളം കുടിച്ച് കാട്ടാനക്കൂട്ടം

Akhil

ഇന്ധനത്തിനും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം; ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടലിലേക്ക്

Akhil

യു.എസിലെ സ്‌കൂളില്‍ വെടിവെപ്പ്: 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ മരിച്ചു; ദുഃഖാചരണം പ്രഖ്യാപിച്ച് ഭരണകൂടം.

Sree

Leave a Comment