India Kerala News latest news must read

സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല, പിന്നാലെ റേഷൻ മസ്റ്ററിങ്ങും മുടങ്ങി

സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം.

നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു.

ആധാർ മസ്റ്ററിംഗ് കാരണമാണ് സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം മുടങ്ങിയത്. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്.

വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താം. ഉപാഫോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിൽ ആധാർ അപ്ഡേഷൻ നടത്താം.

രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കണമെന്ന് നിർദേശം.

എന്നാൽ സിവിൽ സപ്ലൈസ് ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ രംഗത്തെത്തി. വൈകിട്ട് 7 വരെ ഇടവേളകളില്ലതെ പ്രവർത്തിക്കാൻ അടിമകളല്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി.

കനത്ത ചൂട് കണക്കിലെടുത്ത് സമയം പുനഃക്രമീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

EXCELLENCEGROUPOFCOMPANIES

E24NEWS

സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല, പിന്നാലെ റേഷൻ മസ്റ്ററിങ്ങും മുടങ്ങി

Related posts

ഷവർമ കഴിച്ച 14 കാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

Akhil

ആലുവയിൽ ഗ്രേഡ് എസ്ഐ മരത്തിൽ തൂങ്ങിമരിച്ചു

Akhil

കണ്ണൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

Akhil

Leave a Comment