Kerala News latest news National News Trending Now World News

‘വിഭാഗീയതയുടെ തുടക്കക്കാരൻ വിഎസ്’; ഗുരുതര ആരോപണവുമായി എംഎം ലോറൻസിൻ്റെ ആത്മകഥ

വിഎസ് അച്യുതാനന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎം ലോറൻസ്. വിഭാഗീയതയുടെ തുടക്കക്കാരൻ വി.എസ്. ആണെന്ന് ലോറൻസ് ആരോപിച്ചു.

എതിരാളികളെ തെരഞ്ഞുപിടിച്ച് വിഎസ് പ്രതികാരം ചെയ്യുമെന്നും നാളെ പുറത്തിറങ്ങാനിരിക്കുന്ന ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥയിൽ ലോറൻസ് ആരോപിക്കുന്നു. പച്ചക്കുതിര എന്ന മാസികയിലൂടെ പുറത്തുവന്ന പ്രസക്തഭാഗങ്ങളിലാണ് ഈ പരാമർശങ്ങൾ ഉള്ളത്.

ഗുരുതര ആരോപണമാണ് എംഎം ലോറൻസ് വിഎസിനെതിരെ ഉന്നയിക്കുന്നത്. പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കിയത് വിഎസ് ആണ്. വ്യക്തിപ്രഭാവം ഉണ്ടാക്കാൻ വിഎസ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു.

പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ എകെജി സെന്റിൽ ഇഎംഎസ് വരുന്നതിൽ എതിർപ്പായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എപി വർക്കിയെ വിഭാഗീയതയ്ക്ക് വേണ്ടി ഉപയോഗിച്ചു.

കോഴിക്കോട് സമ്മേളനം മുതൽ പിണറായി വിജയനും വിഎസും ഒരുമിച്ചായിരുന്നു. അവർ കൃത്യമായ പ്ലാനിങ്ങോടെ ഒരു വിഭാഗത്തെ ഒഴിവാക്കാൻ ശ്രമിച്ചു .

മലപ്പുറം സമ്മേളനത്തിലാണ് ആ ബന്ധം അവസാനിച്ചത് എന്നും ലോറൻസ് ആത്മകഥയിൽ ആരോപിക്കുന്നു.

ആലപ്പുഴ സമ്മേളനത്തിൽ വിഎസ് പികെ ചന്ദ്രാനന്ദനെതിരെ തിരിഞ്ഞപ്പോൾ മറുപടി നൽകേണ്ടി വന്നു.

പാലക്കാട് സമ്മേളനത്തിൽ 16 പേരെ കരുതിക്കൂട്ടി തോൽപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് 11 പേരെ ഒഴിവാക്കിയെന്നും ലോറൻസ് പറയുന്നു.

ALSO READ:ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളിലെ ഹമാസ് ചാനലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം

Related posts

‘പിന്‍വാതില്‍ നിയമനവും അനധികൃത സ്ഥിരപ്പെടുത്തലും’; ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകൾ

Akhil

ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ

Akhil

ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് ചെന്നൈ; 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഐപിഎല്‍ ടീം

Akhil

Leave a Comment