Kerala News latest news must read National News Trending Now World News

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി വിലയിരുത്തി.

കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകും.

സിനിമാ നിർമാതാവിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഷൂട്ടിങ് അനുവദിക്കാൻ ദേവസ്വം ബോർഡിന് നിർമാതാവ് അപേക്ഷ നൽകിയിരുന്നു.

എന്നാൽ, ഈ അപേക്ഷ ദേവസ്വം കമ്മീഷണർ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് നിർമാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

Related posts

ആലപ്പുഴയിൽ ആറു വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി; നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്

Sree

മോദി വീണ്ടുമിറങ്ങുന്നു; കര്‍ണാടകയില്‍ ഏപ്രില്‍ 14ന് പ്രചാരണത്തിനെത്തും

Akhil

ഷാരോൺ വധക്കേസ് വിചാരണ കന്യാകുമാരി കോടതിയിലേക്കു മാറ്റണം: ഗ്രീഷ്മ സുപ്രീം കോടതിയിൽ

Gayathry Gireesan

Leave a Comment