Kerala News latest news Trending Now World News

‘ജെറാൾഡ് ഫോഡ്’ അത്യാധുനിക ആയുധങ്ങളുമായി എറ്റവും വലിയ അമേരിക്കയുടെ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്

യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്.

ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലിൽ ഉണ്ടാകും. സ്ഥിതിഗതികൾ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും.

പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

അടിയന്തര ഘട്ടങ്ങളിലുള്ള തയ്യാറെടുപ്പുകൾക്ക് തങ്ങളെ പ്രാപ്തമാക്കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഹഗാരി വ്യക്തമാക്കി.

വരും ദിവസങ്ങളിൽ ഇസ്രായേലിന് കൂടുതൽ സഹായം എത്തിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.

ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത് ഇസ്രയേലിനും തങ്ങളുടെ പ്രതിരോധ സേനയ്‌ക്കും അമേരിക്ക നൽകിയ പിന്തുണയ്‌ക്കും സഹായത്തിനും ഏറെ നന്ദിയുള്ളവരായിരിക്കുമെന്ന് ഐഡിഎഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘ അമേരിക്കയുടേയും ഇസ്രയേലിന്റേയും സൈനിക ശക്തികൾ തമ്മിലുള്ള സഹകരണം മുൻപത്തേതിലും ശക്തമാണെന്നും പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിലെ പ്രധാന ഭാഗമാണിതെന്ന് പൊതു ശത്രുക്കൾക്ക് അറിയാമെന്നും ട്വീറ്റിൽ പറയുന്നു.

Related posts

പോക്‌സോ കേസ്: ചിത്രദുര്‍ഗ മുന്‍മഠാധിപതി വീണ്ടും അറസ്റ്റില്‍, കോടതി ഇടപെടലിന് ശേഷം വിട്ടയച്ചു

Akhil

മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം; ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തി

Gayathry Gireesan

വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 261 റൺസ്

Sree

Leave a Comment