Kerala News latest news must read National News

ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത

പാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡോ.സവീറ പർകാശ് എന്ന യുവതിയാണ് ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുന്നത്.

പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായാണ് സവീറ പർകാശ് മത്സരിക്കുന്നത്. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ.സവീറ പർകാശ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 2022-ൽ മെഡിസിൻ ബിരുദം പൂർത്തിയാക്കിയ സവീറ ബുനെറിലെ പി.പി.പി വനിതാ വിഭാ​ഗത്തിന്റെ ജനറൽ സെക്രട്ടറിയാണ്.

അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽനിന്നാണ് സവീറ ബിരുദം നേടിയത്. അടുത്തിടെ ജനറൽ സീറ്റുകളിൽ അഞ്ചു ശതമാനം വനിതാ പ്രാതിനിധ്യം പാക് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കിയിരുന്നു.

ALSO READ:കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ; 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു

Related posts

തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Akhil

കോഴിക്കോട് – മസ്ക്കറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ തിരിച്ചിറക്കി; 162 യാത്രക്കാർ

Akhil

വിഭാഗീയതയ്‌ക്കെതിരായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടില്ലെന്ന് പരാതി; സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധു ബിജെപി വിട്ടു

Akhil

Leave a Comment