India Kerala News latest news must read

ഓംലെറ്റ് താരൻ വൈകും; കൊല്ലത്ത് ലഹരിസംഘം ദോശക്കട അടിച്ചുതകർത്തു

കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യപസംഘം ദോശക്കട അടിച്ചുതകർത്തു. അഞ്ചംഗ സംഘമാണ് കട അടിച്ചു തകർത്തത്.

അക്രമി സംഘത്തിലെ പ്രസാദ് എന്നയാൾ പിടിയിലായി. ഭക്ഷണം കഴിക്കാൻ എത്തിയവരെയും അക്രമി സംഘം മർദിച്ചു.

ഭക്ഷണം കഴിക്കാനെത്തിയവർ ഓഡർ ചെയ്‌ത ഓംലെറ്റ് താമസിക്കുമെന്ന് പറഞ്ഞത് പ്രകോപനത്തിന് കാരണമായി.

പുലിയൂർവഞ്ചി സ്വദേശികൾക്കായ രണ്ടുപേർക്ക് പരുക്കേറ്റു. സഹോദരങ്ങളുമായ അരുൺ, അജിൽ എന്നിവർക്കാണ് പരുക്കേറ്റത്.

കൊല്ലം ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ കടയാണ് ലഹരി സംഘം അടിച്ചുതകർത്തത്.കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ:അമ്മയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം: പിടിച്ചുമാറ്റാനെത്തിയ പിതാവ് ഓടയിൽ വീണ് മരിച്ചു

Related posts

പൂച്ചകളിലൂടെ പകരുന്ന പാർവോ വൈറസ്; ബന്നാർഘട്ട നാഷണൽ പാർക്കിൽ ഏഴ് പുലിക്കുഞ്ഞുങ്ങൾ ചത്തു

Akhil

”ചരിത്ര നിമിഷം കാത്ത്” ദൗത്യം അവസാന ഘട്ടത്തിൽ; ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജം; ഐഎസ്ആർഒ

Akhil

ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി; യുവാവ് മലപ്പുറത്ത് ചികിത്സയില്‍

Sree

Leave a Comment