Kerala News latest news must read Rain

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും അറബിക്കടലിന് മുകളിലുമായി ഇരട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുക.

ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നത്. അറബിക്കടലിൽ കേരളതീരത്തിന് സമീപമാണ് രണ്ടാം ചക്രവാതച്ചുഴി. 

ഒറ്റപ്പെട്ടയിടങ്ങളിൽ‌ മഴയുണ്ടാകുമെന്ന് പറയുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പക്ഷേ ഒരു ജില്ലകളിലും പ്രത്യേകിച്ച് അലേർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നിരിക്കിലും പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട മിതമായ മഴയും കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

കടലാക്രമണം അൽപം ശക്തമാകാൻ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.

ALSO READ:രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

Related posts

തിരുവനന്തപുരത്ത് പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 43 ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്

Akhil

പാലക്കാട് പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ബസും തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു

Akhil

രാജ്യത്തെ ആദ്യ എട്ടുവരി പാത, ഇത് എഞ്ചിനീയറിംഗ് അത്ഭുതം!; സൂപ്പർ റോഡുകളെന്ന് നിതിൻ ഗഡ്കരി

Akhil

Leave a Comment