investment fraud kerala Kerala News latest news Local News trending news Trending Now

കാസർഗോഡ് ജിബിജി നിക്ഷേപ തട്ടിപ്പ്; സ്ഥാപന ഉടമ കസ്റ്റഡിയിൽ.

കാസർഗോഡ് ജിബിജി നിക്ഷേപ തട്ടിപ്പ് ഉടമ കസ്റ്റഡിയിൽ

കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. നാല് ജില്ലകളിലായി 5500ൽ അധികം നിക്ഷേപകർ ഈ തട്ടിപ്പിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടുതൽപേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. കാസർഗോഡ് കുണ്ടുകുഴിയിലാണ് ഈ ജിബിജി നിധി എന്ന സ്ഥാപനം പ്രവർത്തിച്ചു വന്നത്. നിക്ഷേപത്തിന് 80%നു മുകളിൽ പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷം രൂപക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ വാഗ്ദാനം ചെയ്ത നിക്ഷേപകരിൽ നിന്ന് തട്ടിയത് 400 കോടി രൂപ.


2020ൽ ആരംഭിച്ച സ്ഥാപനം ആദ്യ രണ്ടുവർഷം നിക്ഷേപകർക്ക് കൃത്യമായി തന്നെ പലിശ നൽകിയിരുന്നു. ഇത് സ്ഥാപനത്തിന്റെ വിശ്വാസ്യത വർധിപ്പിച്ചു. പുതിയ നിക്ഷേപകരെ കൊണ്ടുവരുന്നവർക്ക് കമ്മീഷനും നൽകിയാണ് കമ്പനി പ്രവർത്തിച്ച് വന്നത്. പിന്നീട് നിക്ഷേപകർക്ക് പണം ലഭിക്കാതായി. അന്വേഷിച്ചെത്തുന്നവരോട് ഉടൻ തന്നെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കും എന്ന ഉറപ്പ് സ്ഥാപനം നൽകിയിരുന്നു. അതിനാൽ ആദ്യഘട്ടത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ഉയർന്നിരുന്നില്ല. പരാതി നടപടികളുമായി മുന്നോട്ട് പോകുന്നവർക്ക് സ്ഥാപനത്തിൽ നിന്ന് ഭീഷണികളും ഉണ്ടായി. പണം തിരിച്ച് ലഭിക്കാൻ ഒരു സാധ്യതയുമില്ല എന്ന് ഉറപ്പായതോടെയാണ് നിക്ഷേപകർ പരാതിയുമായി മുന്നോട്ട് വരുന്നത്.

നിലവിൽ, കാസർകോടിന് പുറമെ വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നിക്ഷേപകരും പരാതിയുമായി എത്തിയിട്ടുണ്ട്. 18 കേസുകളാണ് ഇതുവരെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്തിട്ടുള്ളത്.

READ MORE: https://www.e24newskerala.com/

Related posts

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; മകള്‍ക്കും പരുക്ക്

Editor

കണ്ണൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Akhil

തൃശ്ശൂരിൽ കാണാതായ വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

Akhil

Leave a Comment