കൊച്ചി കലൂരിലെ ഫ്ലാറ്റിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ കടന്നു കളഞ്ഞത്. തൃശൂർ ചാലക്കുടിയിൽ വച്ച് കാർ തടഞ്ഞെങ്കിലും പ്രവീൺ റാണ കാറിൽ ഉണ്ടായിരുന്നില്ല. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇയാൾ കടന്നുകളഞ്ഞതായി പൊലീസ് സംശയിക്കുന്നുണ്ട്. നാല് വാഹനങ്ങൾ പൊലീസ് ഇപ്പോൾ പിടിച്ചെടുത്തിട്ടുണ്ട്. Praveen Rana eluded capture.
സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 പരാതികളാണ് ഇതിനകം തന്നെ തൃശൂർ ഈസ്റ്റ് പൊലീസും വെസ്റ്റ് പൊലീസും തന്നെ കുന്നംകുളം പൊലീസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ തുടർന്നാണ് പ്രവീൺ റാണയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. തൃശ്ശൂർ ഈസ്റ്റ് പൊലീസിൽ നിന്നുള്ള സംഘം ഇയാളുടെ കൊച്ചിയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തി. കൊച്ചി കലൂരിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്. പ്രവീൺ റാണയുടെ പങ്കാളിയുടെ ഫ്ലാടായിരുന്നു ഇത്. പരിശോധനയ്ക്ക് തൊട്ടുമുമ്പാണ് പ്രവീൺ റാണ രക്ഷപ്പെട്ടത്.

READ MORE: https://www.e24newskerala.com/