FIFA meborship for Saudi womens football team
Football India latest news Special Sports Trending Now World News

സൗദി വനിത ദേശീയ ടീമിന് ഫിഫ അംഗത്വം

സൗദി വനിത ദേശീയ ടീമിന് ഇന്റ്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബാളില്‍ (ഫിഫ) അംഗത്വം. ടീം രൂപവത്കൃതമായി രണ്ടു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാനായത്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ച വെച്ച ടീം വലിയ നേട്ടങ്ങളോടെ മുന്നേറുകയായിരുന്നു.(FIFA membership for Saudi women’s national team)

2021ലാണ് സൗദി അറേബ്യ ദേശീയ വനിത ടീം സ്ഥാപിച്ചത്. ഇതുവരെ ടീം ഒമ്പത് മത്സരങ്ങള്‍ കളിച്ചു. ഈ വര്‍ഷത്തിന്റ്റെ തുടക്കത്തില്‍ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ആദ്യത്തെ വനിത സൗഹൃദ ടൂര്‍ണമെന്റ്റില്‍ കിരീടം സ്വന്തമാക്കുകയുണ്ടായി. 8 മാസത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിനും നേട്ടങ്ങള്‍ക്കും ശേഷം വനിത ദേശീയ ടീം ഫിഫയില്‍ പ്രവേശനം നേടിയതില്‍ അഭിമാനിക്കുന്നുവെന്ന് വനിത ഫുട്ബാള്‍ അഡ്മിനിസ്‌ട്രേഷന്‍ ട്വിറ്ററില്‍ കുറിച്ചു.

ദേശീയ ടീം താരങ്ങള്‍ ഒന്നര വര്‍ഷംകൊണ്ട് നേടിയത് വലിയ നേട്ടമാണെന്ന് സൗദി ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ്റും ഫിഫ കൗണ്‍സില്‍ അംഗവുമായ യാസര്‍ അല്‍ മിസ്ഹലും പറഞ്ഞു.

READ MORE: https://www.e24newskerala.com/

Related posts

തോല്‍വിയില്‍ സ്വയം പഴിച്ച് സഞ്ജു! പുറത്താവാനുള്ള കാരണം വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍

sandeep

കനത്ത മഴയിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്; ഇന്നലെ മാത്രം എത്തിയത് അരലക്ഷത്തോളം ഭക്തർ

sandeep

ബീസ്റ്റിൽ തകർന്ന നെൽസൺ; അന്നൊരു അവാർഡ് വേദിയിൽ അപമാനം; ഇന്ന് ‘ജയിലറി’ലൂടെ മധുര പ്രതികാരം!

sandeep

Leave a Comment