പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘ഋഷ’ഭയില്‍ മോഹന്‍ലാലിനൊപ്പം തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഋഷഭയുടെ പ്രഖ്യാപനം വലിയ തരംഗമായിരുന്നു. തെലുങ്കിലും മലയാളത്തിലുമായി എത്തുന്ന ഋഷഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദുബായി കേന്ദ്രീകരിച്ചായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു.
മോഹന്‍ലാലിന്റെ മകനായിട്ടായിരിക്കും വിജയ് ദേവരകൊണ്ട ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് ഒടിടി പ്ലേ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. കന്നട, ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന്റെ റിലീസിങ് ഉണ്ടാകുമെന്ന് തെലുങ്ക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്ഷന്‍ ഡ്രാമയായ ചിത്രത്തിന്റെ ഷൂട്ടിങ് 2023ലായിരിക്കും ആരംഭിക്കുക. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാകും ഋഷഭയെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിഷേക് വ്യാസ്, പ്രവീര്‍ സിങ്, ശ്യാം സുന്ദര്‍ എന്നിവരുടേതാണ് നിര്‍മാണം.
READMORE : പത്തനംതിട്ടയില്‍ അമ്മയോടൊപ്പം ബസ് കാത്തുനിന്ന കുട്ടിക്കുനേരെ തെരുവുനായ ആക്രമണം