Kerala Government flash news latest news

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പേറിയ വീട്; വില ‘1,001 കോടി ‘

അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ (ഡിമാര്‍ട്ട്) സ്ഥാപകനും സിഇഒയുമായ രാധാകിഷന്‍ ദമാനി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പേറിയ വീട് സ്വന്തമാക്കി. മുംബൈയിലെ മലബാര്‍ ഹില്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,001 കോടി രൂപയ്ക്ക് വാങ്ങുകയായിരുന്നു.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചിക പ്രകാരം 19.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ദമാനി ലോകത്തിലെ 72-ാമത്തെ ധനികനാണ്.


അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ (ഡിമാര്‍ട്ട്) സ്ഥാപകനും സിഇഒയുമായ രാധാകിഷന്‍ ദമാനി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പേറിയ വീട് സ്വന്തമാക്കി. മുംബൈയിലെ മലബാര്‍ ഹില്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,001 കോടി രൂപയ്ക്ക് വാങ്ങുകയായിരുന്നു ( Indias most expensive homes ).

90 വര്‍ഷം പഴക്കമുള്ള ഈ വീടിന് 5,752 ചതുരശ്ര മീറ്ററില്‍ വലിപ്പമുണ്ട്. പ്രേംചന്ദ് റോയ്ചന്ദ് ആന്‍ഡ് സണ്‍സ് എല്‍എല്‍സി പാര്‍ട്ണര്‍ ഫീനിക്‌സ് ഫാമിലി ട്രസ്റ്റിന്റെ ട്രസ്റ്റിയും ബിസിനസ് പാര്‍ട്ണറുമായ സൗരഭ് മേത്ത, വര്‍ഷ മേത്ത, ജയേഷ് ഷാ എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു മുന്‍പ് ഈ സ്വത്ത്.

റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയായ കെ രഹേജ കോര്‍പ്പ് പ്രൊമോട്ടേഴ്‌സിന്റെ പ്രൊമോട്ടര്‍മാരായ രവിയും നീല്‍ രഹേജയും ചേര്‍ന്നാണ് ഏറ്റവും വിലപിടിപ്പേറിയ രണ്ടാമത്തെ പ്രോപ്പര്‍ട്ടി വാങ്ങിയത്. ഹൈഎന്‍ഡ് വോര്‍ലി ഏരിയയില്‍ 66,811 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന മൂന്ന് ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ടുമെന്റുകള്‍ 427 കോടി രൂപയ്ക്ക് കുടുംബം വാങ്ങി.

Related posts

യാത്രാനിരക്ക് കൂട്ടാതെ പിന്മാറില്ല; സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസുടമകള്‍

Sree

ഐപിഎലിലെ കൊവിഡ്; ഡൽഹി-പഞ്ചാബ് മത്സരവേദി മാറ്റി

Sree

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ഇന്ന് ; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Sree

Leave a Comment