കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ പെരുമാറ്റത്തെ കുറിച്ചുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് കാപട്യമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. കഴിഞ്ഞ മൂവായിരം വര്‍ഷങ്ങളായി യൂറോപ്പ് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് അടുത്ത മൂവായിരം വര്‍ഷത്തേക്ക് മാപ്പ് പറഞ്ഞാകണം ഖത്തറിനെ വിമര്‍ശിക്കേണ്ടത്. യൂറോപ്പ് ചൂണ്ടിക്കാണിച്ച ഖത്തറിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, കുടിയേറ്റ തൊഴിലാളികളുടെ ജീവിതം, ഭിന്നലിംഗക്കാരോടുള്ള ഖത്തറിന്റെ മനോഭാവം, മദ്യലഭ്യത തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഫിഫ പ്രസിഡന്റിന്റെ പ്രതികരണം.
‘യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ധാര്‍മിക പാഠം വെറും ഏകപക്ഷീയമായ കാപട്യമാണ്. നിങ്ങള്‍ക്ക് ജീവിതത്തിന്റെ പാഠങ്ങളൊന്നും നല്‍കാന്‍ ഞാനുദ്ദേശിക്കുന്നില്ല. പക്ഷേ ഇവിടെ നടക്കുന്നത് കടുത്ത അനീതിയാണ്. പാശ്ചാത്യ ലോകത്ത് നിന്ന് പല പാഠങ്ങളും പഠിക്കാന്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഞങ്ങളോട് പറയുന്നുണ്ട്. ഞാനൊരു യൂറോപ്യന്‍ ആണ്. കഴിഞ്ഞ 3,000 വര്‍ഷമായി യൂറോപ്യന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക്, ധാര്‍മികത പഠിപ്പിക്കുന്നതിന് മുന്‍പ് അടുത്ത 3,000 വര്‍ഷത്തേക്ക് ക്ഷമ ചോദിക്കണം’.
ഖത്തറില്‍ നിന്നോ മേഖലയിലെ മറ്റ് രാജ്യങ്ങളില്‍ നിന്നോ ദശലക്ഷക്കണക്കിന് കോടികള്‍ സമ്പാദിക്കുന്ന ഈ യൂറോപ്യന്‍ കമ്പനികളില്‍ എത്രയെണ്ണം കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ അഭിസംബോധന ചെയ്തിട്ടുണ്ട്? അതേസമയം ഫിഫ ഖത്തറില്‍ നിന്ന് ഈ കമ്പനികളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രമാണ് നേട്ടമുണ്ടാക്കിയത്. എനിക്ക് ഖത്തറിനെ ഒരു തരത്തിലും സംരക്ഷിക്കേണ്ടതില്ല, അവര്‍ക്ക് സ്വയം പ്രതിരോധിക്കാനറിയാം.’. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.
അതേസമയം ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്ന കാര്യത്തിലും ഫിഫ പ്രസിഡന്റ് പ്രതികരിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിച്ചില്ലെങ്കിലും നിങ്ങള്‍ ജീവിക്കുമെന്നാണ് ഫിഫ പ്രസിഡന്റിന്റെ വാക്കുകള്‍. ഫ്രാന്‍സിലെയും സ്പെയിനിലെയും സ്‌കോട്ട്ലന്‍ഡിലെയും സ്റ്റേഡിയങ്ങളില്‍ മദ്യം നിരോധിക്കുന്നതിന് ഒരു കാരണമുണ്ടാകുമെന്നും ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു,
‘സ്റ്റേഡിയത്തില്‍ ബിയര്‍ വില്‍പ്പന സാധ്യമാണോ എന്നറിയാന്‍ അവസാന നിമിഷം വരെ ശ്രമിച്ചു. ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിക്കാനായില്ലെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാനാകും. ഫ്രാന്‍സിലും സ്പെയിനിലും സ്‌കോട്ട്ലന്‍ഡിലും സ്റ്റേഡിയങ്ങളില്‍ മദ്യം നിരോധിക്കുന്നതിന് ഒരു കാരണമുണ്ടാവാം. ഒരുപക്ഷേ അവര്‍ നമ്മളെക്കാള്‍ ബുദ്ധിയുള്ളവരായിരിക്കാം’. ഫിഫ പ്രസിഡന്റ് പറഞ്ഞു.
READMORE : കേരളവർമ്മ കോളജിൽ നിയമന വിവാദം; ഒന്നാംറാങ്കുകാരിക്ക് പിന്മാറാൻ സമ്മർദ്ദമെന്ന് പരാതി