National News Trending Now

രാജ്യാന്തര ഭൗമ ശാസ്ത്ര ഒളിംപ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താന്‍ മലയാളി

രാജ്യാന്തര എര്‍ത്ത് സയന്‍സ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താന്‍ മലപ്പുറം എടപ്പാളില്‍ നിന്ന് കൊച്ചു ബാലന്‍. നടക്കാവിലെ ഭാരതീയ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ എന്‍.എസ്.ഭാനവ് ആണ് ഈ പ്രതിഭ. ഓഗസ്റ്റ് 25 മുതല്‍ 31 വരെ ഇറ്റലിയില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരാള്‍ പങ്കെടുക്കുന്നത്.(international earth science olympiad malayali participation)

02:28 / 03:02UnmuteSettingsFullscreenCopy video urlPlay / PauseMute / UnmuteReport a problemLanguageShareVidverto Playerഇന്ത്യന്‍ നാഷനല്‍ എര്‍ത്ത് സയന്‍സ് ഒളിംപ്യാഡില്‍ ഒന്നാം റാങ്ക് നേടിയ ഭാനവ് പിന്നീട് നടന്ന ക്യാമ്പിലും ഒന്നാമനായാണ് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടി ചരിത്രത്തിലേക്ക് നടന്ന് കയറുന്നത്. ദിനോസറുകളുടെ വംശനാശത്തിന് കാരണമായ സിദ്ധാന്തങ്ങളുടെ അവലോകനം മുതല്‍ വിവിധ വിഷയങ്ങളിലെ നിരീക്ഷണങ്ങളാണ് ഈ മിടുക്കനെ അംഗീകാരത്തിന്റെ നെറുകയില്‍ എത്തിച്ചത്.

Read also:- ഷെല്ലി ആന്‍ഫ്രേസര്‍ക്ക് ലോക മീറ്റില്‍ അഞ്ചാം വ്യക്തിഗത സ്വര്‍ണം

പൊന്നാനി ഭാരതീയ വിദ്യാ ഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഭാവനവ്. എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ആഗോള എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡിന് ഇക്കൊല്ലം ഇറ്റലിയാണ് ആതിഥേയത്വം വഹിക്കുന്നത്.ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഭാനവ് ഈ മത്സരത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിക്കും അര്‍ഹനായിട്ടുണ്ട്. എടപ്പാളിലെ ഡോക്ടര്‍ ദമ്പതികളായ സുനില്‍, ദീപ ശര്‍മ്മ എന്നിവരുടെ മകനാണ് ഭാനവ്.

Story Highlights: international earth science olympiad malayali participation

Related posts

കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം എത്തി; അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

sandeep

മൂന്നാം കോവിഡ് തരംഗം ; മരിച്ച കുട്ടികളേറെയും അഞ്ചുവയസ്സില്‍ താഴെയുള്ളവര്‍……

sandeep

ഇന്ധനത്തിനും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം; ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടലിലേക്ക്

sandeep

Leave a Comment