Kerala Government flash news latest news

യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നത് കൊവിഡ് വാക്സിനേഷൻ മൂലമല്ല; ICMR പഠന റിപ്പോർട്ട്

യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നത് കൊവിഡ് വാക്സിനേഷൻ മൂലമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെ‍ഡിക്കൽ റിസർച്ചന്റെ പഠന റിപ്പോർട്ട്.

യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ റിപ്പോർട്ട്. വാക്‌സിനേഷൻ മരണസാധ്യത വർധിപ്പിക്കുന്നില്ലെന്നാണ് പുതിയ പഠന റിപ്പേർട്ട്.

യുവാക്കൾക്കിടയിലെ മരണം ജീവിതശൈലിയിൽ വന്ന മാറ്റം കാരണമെന്നാണ് ഐസിഎംആർ പഠനം.

2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്.

അറിയപ്പെടാത്ത രോഗങ്ങൾ ഇല്ലാത്തവരും എന്നാൽ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയിൽ പ്രായമുള്ളവരിലായിരുന്നു പഠനം.

കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, മരണത്തിന് 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിച്ചത്, ഉന്മാദ മരുന്നുകളുടെയോ വസ്തുക്കളുടെയോ ഉപയോഗം, മരണത്തിന് 48 മണിക്കൂറിനുള്ളിൽ കഠിനമായ കായികാധ്വാനം തുടങ്ങിയവ പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങളിൽ ഉൾപ്പെടുന്നു എന്ന് പഠനം കണ്ടെത്തി.

ALSO READ:തൃശൂർ സ്കൂളിൽ വെടിവെയ്പ് നടത്തിയ യുവാവ് ലഹരിക്കടിമയെന്ന് പൊലീസ്

Related posts

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി

Sree

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പതിനേഴുകാരിയെ ആശുപത്രിയിലേക്ക് എത്തിച്ച് സ്വകാര്യ ബസ്; വിദ്യാർത്ഥിനി സുഖം പ്രാപിച്ചു

Sree

കേന്ദ്രം തയ്യാറാണ്; ഗുസ്തിതാരങ്ങളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അനുരാഗ് താക്കൂര്‍

Sree

Leave a Comment