അനുരാഗ് താക്കൂര്‍
Kerala Government flash news latest news

കേന്ദ്രം തയ്യാറാണ്; ഗുസ്തിതാരങ്ങളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അനുരാഗ് താക്കൂര്‍

സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. ലൈംഗികാരോപണം നേരിടുന്ന റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ പ്രമുഖ ഗുസ്തിതാരങ്ങളുള്‍പ്പെടെയുളളവര്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി എംപിയാണ് ബ്രിജ് ഭൂഷണ്‍ സിംഗ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുസ്തി താരങ്ങളും തമ്മില്‍ ശനിയാഴ്ച ഡല്‍ഹിയിലെ ഷായുടെ വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താക്കൂറിന്റെ ക്ഷണം. ട്വിറ്ററിലൂടെയാണ് അനുരാഗ് താക്കൂര്‍ പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. വിഷയങ്ങള്‍ ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

‘ഗുസ്തിക്കാരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും അതിനായി ഗുസ്തി താരങ്ങളെ ഒരിക്കല്‍ക്കൂടി ക്ഷണിച്ചിട്ടുണ്ട്’  താക്കൂര്‍ ട്വീറ്റ് ചെയ്തു.
 

Related posts

സെക്രട്ടറിയേറ്റില്‍ തീപിടിത്തം; മന്ത്രി രാജീവിന്റെ ഓഫീസിന് സമീപമാണ് അഗ്നിബാധയുണ്ടായത്.

Sree

കുവൈത്തില്‍ 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി.

Sree

ഐപിഎലിലെ കൊവിഡ്; ഡൽഹി-പഞ്ചാബ് മത്സരവേദി മാറ്റി

Sree

Leave a Comment