തൃപ്രയാർ: തൃപ്രയാർ ടെമ്പിൾ റോഡിൽ പുത്തൂർ ജ്വല്ലറിക്ക് സമീപം ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കാട്ടൂർ സ്വദേശി പുതുശ്ശേരി വീട്ടിൽ റഷീദ് മകൻ ദിൽഷാദ് (19), നാട്ടിക ബീച്ച് സ്വദേശി രായം മരയ്ക്കാർ വീട്ടിൽ ഷാനവാസ് മകൻ ഫാദി (19) എന്നിവർക്കാണ് പരിക്കേറ്റത്. തൃപ്രയാർ ആക്ടസ് പ്രവർത്തകർ എങ്ങണ്ടിയൂർ എം.ഐ.ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പെരിങ്ങോട്ടുകരയിൽ വെള്ളിയാഴ്ച ചന്തയ്ക്ക് സമീപം ബൈക്ക് അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. മുറ്റിച്ചൂർ സ്വദേശി വാലപ്പറമ്പിൽ പീതാംബരൻ മകൻ വൈഷ്ണവ് (29),താന്യം സ്വദേശി വാകയിൽ മോഹനൻ മകൻ വിഷ്ണു (24)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശൂർ എലൈറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
എടമുട്ടത്ത് ദേശീയ പാതയിൽ എടമുട്ടം പെട്രോൾ പമ്പിന് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അതിഥി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. തൊഴിലാളികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറ്റൊരു സ്കൂട്ടറിലും പിക്കപ്പ് വാനിലുമിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മണപ്പുറം, വിവേകാനന്ദ ആംബുലൻസ് പ്രവർത്തകർ ചേർന്ന് കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
READ MORE: https://www.e24newskerala.com/