Enforcement Directorate kerala Kerala News latest latest news Scam thrissur

സഹകരണ രജിസ്ട്രാർ ഇ ഡിക്ക് മുന്നിൽ ഹാജരായി

കരുവന്നൂർ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഇ ഡി ഓഫീസിൽ ഹാജരായി. ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിലാണ് സുബാഷ് ഹാജരായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സഹകരണ രജിസ്ട്രാർ കരുവന്നൂർ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കാരണം ആദ്യം നോട്ടീസ് നൽകിയപ്പോൾ അദ്ദേഹം ഹാജരായിരുന്നില്ല . പിന്നീട് രണ്ട് ദിവസത്തെ സാവകാശം എടുത്താണ് ഇപ്പോൾ ഹാജരായിരിക്കുന്നത്. സഹകരണ രംഗത്തേക്ക് സംസ്ഥാന തലത്തിൽ അന്വേഷണം നീളുന്നു എന്നതിൻ്റെ സൂചന കൂടിയാണ് സഹകരണ രജിസ്ട്രാറിനെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് ഇ ഡി കടക്കുന്നതിലൂടെ നൽകുന്ന സൂചന. 2012 മുതൽ ഈ തട്ടിപ്പുകൾ നടന്നു തുടങ്ങിയിട്ടുണ്ട്. പിന്നീട് 2016 മുതലാണ് പരാതികൾ വന്നു തുടങ്ങിയത്.

Related posts

വയനാട്ടിൽ പട്ടിക്ക് പിന്നാലെ കടുവ വീട്ടിലേക്ക് ഓടിക്കയറി ; വീട്ടുകാർ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

Akhil

ഫോണിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്തു, എഎസ്‌പിക്കെതിരെ നടപടി

Akhil

പത്തനംതിട്ട ഇളമണ്ണൂരിൽ കാപ്പ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

Akhil

Leave a Comment