first sleep champion in india
India National News

തുടർച്ചയായി 100 ദിവസം ഒൻപതു മണിക്കൂർ ഉറക്കം; ഉറങ്ങി നേടിയത് അഞ്ചുലക്ഷം രൂപ

ഉറങ്ങി സ്വന്തമാക്കിയത് അഞ്ചുലക്ഷം രൂപ. എങ്ങനെയെന്നല്ലേ? 26 കാരി കൊൽക്കത്ത സ്വദേശിയാണ് ഇന്ത്യയുടെ ഉറക്ക രാജ്ഞിയായിരിക്കുന്നത്. കിടക്ക നിർമാതാക്കളായ ‘വെയ്ക്ക്ഫിറ്റ്’ സംഘടിപ്പിച്ച ഉറക്കമത്സരത്തിലാണ് ഇരുപത്തിയാറുകാരി ത്രിപർണ ചക്രവർത്തി കൗതുകകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായി 100 ദിവസം ഒൻപതു മണിക്കൂർ ഉറങ്ങിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വെയ്ക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേൺഷിപ്പ് സീസൺ രണ്ടിന്റെ ചാംപ്യനായാണ് 26കാരിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

മൂന്നു മാസത്തിലേറെ നീണ്ട മത്സരമായിരുന്നു. ഒടുവിൽ നാലുപേരാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ദിവസത്തെ ലൈവ് ഉറക്കമായിരുന്നു ഫൈനൽ. അവസാന റൗണ്ടിലെത്തിയെത്തി ബാക്കി മൂന്നുപേരെയും ഏറെ പിന്നിലാക്കിയാണ് ത്രിപർണ ഈ ചാംപ്യൻപട്ടം സ്വന്തമാക്കിയത്. 95 ശതമാനം ഉറക്ക കാര്യക്ഷമതാ നിരക്കാണ് ത്രിപർണയ്ക്കുണ്ടായിരുന്നത്. ബാക്കി മൂന്ന് പേർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നൽകി. ഇത്തവണ 5.5 ലക്ഷം പേരാണ് ഇതിനായി അപേക്ഷിച്ചത്. ആദ്യ സീസണിൽ രണ്ടു ലക്ഷത്തോളം പേരും അപേക്ഷിച്ചിരുന്നു.

ചാംപ്യൻഷിപ്പിന്റെ ഭാഗമായി മത്സരാർത്ഥികൾക്ക് വിദഗ്ധരുടെ കൗൺസിലിങ് സെഷനുകളും ഫിറ്റ്‌നസ് വിദഗ്ധരുമായും ഭവനാലങ്കാര രംഗത്തെ പ്രമുഖരുമായും സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

READ ALSO: ബാങ്ക് സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയെടുത്തു; രണ്ട് നൈജീരിയൻ സ്വദേശികൾ അറസ്റ്റിൽ

Related posts

പാകിസ്താനിൽ വൻ സ്‌ഫോടനം: 25 പേർ കൊല്ലപ്പെട്ടു, 70 ലധികം പേർക്ക് പരിക്ക്

Akhil

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 6 പാകിസ്താനികൾ അറസ്റ്റിൽ

Akhil

കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് മാസം 4000 രൂപ; പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Sree

Leave a Comment