P.M Narendra Modi
National News Special Trending Now

കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് മാസം 4000 രൂപ; പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ‘പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മാസം നാലായിരം രൂപ, സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ്, അഞ്ചു ലക്ഷംരൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്

‘കോവിഡിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ അവസ്ഥ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് തനിക്കറിയാം. മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി’, പ്രധാനമന്ത്രി മോദി പറഞ്ഞു

മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 18 മുതല്‍ 23 വയസ്സുവരെയുള്ള യുവാക്കള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡും 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും. അഞ്ചു ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സക്കായി കുട്ടികള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ് നല്‍കും. പിഎം കെയേഴ്‌സിന്റെ പാസ്ബുക്കും കുട്ടികള്‍ക്ക് നല്‍കും.

മാതാപിതാക്കളുടെ വാത്സല്യത്തിന് പകരംവയ്ക്കാന്‍ ഒരു സഹായത്തിനും പിന്തുണയ്ക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാല്‍, അവരുടെ അഭാവത്തില്‍ ‘മാ ഭാരതി’ നിങ്ങളോടൊപ്പമുണ്ടെന്നും പിഎം കെയേഴ്‌സിലൂടെ ഇന്ത്യ ഇത് നിറവേറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

sandeep

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ പ്രതികൾക്കും വധശിക്ഷ

sandeep

ഒന്നര മണിക്കൂർ മൊബൈലും ടിവിയും വേണ്ട; വിദ്യാർത്ഥികൾക്ക് പാഠമായി ഒരു ഗ്രാമം

sandeep

Leave a Comment