conjuring house
Entertainment Special Trending Now

പ്രേത വീട് വിറ്റത് കോടികൾക്ക്

കുപ്രസിദ്ധ കോൺജുറിം​ഗ് വീട് വിറ്റു. 11.72 കോടി രൂപയ്ക്കാണ് ഈ വീട് വിറ്റത്. 2013 ൽ പുറത്തിറങ്ങിയ പ്രേത ചിത്രമായ കോൺജുറിം​ഗ് ഈ വിടിനെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ്. ( conjuring house sold )

1736 ലാണ് ഒറ്റപ്പെട്ട് കിടക്കുന്ന 8.5 ഏക്കറിൽ ഈ വീട് നിർമിക്കുന്നത്. അമേരിക്കയിലെ റോഡ് ഐലൻഡിൽ നിന്ന് 40 മിനിറ്റ് അകലെയാണ് വീട്. ഈ വീട്ടിൽ നിരവധി അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറിയതായാണ് മുൻ ഉടമകൾ വ്യക്തമാക്കുന്നത്. 19-ാം നൂറ്റാണ്ടിൽ ഈ വീട്ടിൽ താമസിച്ചിരുന്ന ബാത്ഷേബ ഷർമന്റെ ആത്മാവാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് പ്രചരിക്കുന്ന കഥ. ബാത്ഷേബ ഷർമന്റെ പ്രേതാത്മാവ് കാരണം ആ വീട്ടിൽ ആർക്കും ഒരു വർഷത്തിൽ കൂടുൽ താമസിക്കാൻ സാധിക്കാതായി. അങ്ങനെ ഷർമനെ തളയ്ക്കാൻ 1970 കളിൽ പ്രശസ്ത പാരാനോർമൽ ഇൻവെസ്റ്റി​ഗേറ്റേഴ്സായ എഡ് വാറന്റെയും ലോറെയ്ൻ വാറന്റെയും സഹായം തേടുകയായിരുന്നു. ഈ കഥയാണ് കോൺജുറിം​ഗിൽ പറഞ്ഞിരിക്കുന്നത്.

പ്രേത വീട് എന്നാണ് പേരെങ്കിലും നിരവധി പേരാണ് വീടി വാങ്ങാൻ സന്നധത അറിയിച്ച് രം​ഗത്ത് വന്നത്. പാരാനോർമൽ ഇൻവെസ്റ്റി​ഗേറ്റേഴ്സായ ജെൻ-കോറി ഹെയ്ൻസൻ ദമ്പതികളിൽ നിന്ന് 58 കാരിയായ ജാകുലിൻ നുനെസാണ് വീട് സ്വന്തമാക്കിയത്. വിൽപനക്കാരുടെ അഭ്യർത്ഥന മാനിച്ച് ഈ വീട്ടിൽ അവർ താമസിക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തങ്ങൾ താമസിച്ചിരുന്നപ്പോൾ പേടിപ്പെടുത്തുന്ന പല സംഭവങ്ങളും വീട്ടിൽ അരങ്ങേറിയിരുന്നതായി ഇരുവരും വിദേശമാധ്യമമായ വോൾ സ്ട്രീറ്റ് ജേണലിനോട് വ്യക്തമാക്കി.

Related posts

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവ് മോഹന് 31ആം പിറന്നാൾ. സമൂഹമാധ്യമങ്ങളിലൂടെ വൈറലായി താരത്തിൻ്റെ കേക്ക് .

Akhil

ലോകത്തിലെ മികച്ച നഗരം മിയാമി; ദുബായ് മൂന്നാമത്

Akhil

പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

Akhil

1 comment

Leave a Comment