spb
Entertainment Trending Now

എസ് പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം പണിയാന്‍ 10,720 ടയറുകളുമായി മലയാളി ആര്‍ക്കിറ്റെക്ട്

വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് സ്മാരക മ്യൂസിയം ഒരുങ്ങുന്നു. ചെന്നൈയിലെ താമരൈപ്പക്കത്താണ് മ്യൂസിയം പണി കഴിപ്പിക്കുക. വ്യത്യസ്തമായ രീതിയില്‍ വാഹനങ്ങളുടെ ടയറുകള്‍ കൊണ്ടായിരിക്കും ഈ മ്യൂസിയത്തിന്റെ നിര്‍മ്മാണം നടക്കുക. മനുഷ്യന്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ഇ വെസ്റ്റുകള്‍, തുടങ്ങിയവ പ്രകൃതിയ്ക്ക് വരുത്തിവെക്കുന്ന അന്തരീക്ഷമലിനീകരണം എത്രയെന്ന് നമുക്കറിയാം. ഈ സാഹചര്യത്തിലാണ്, വെസ്റ്റുകളില്‍ നിന്നും റീസൈക്കിളിംഗ് നടത്തി അവയെ ഉപയോഗ പ്രദമാക്കുന്ന വാള്‍മേക്കേഴ്‌സ് ആര്‍ക്കിടെക്റ്റ് കൂട്ടായ്മ ുെയ യ്ക്കായി ഇത്തരമൊരു മ്യൂസിയം ഒരുക്കുന്നത്.

ഇന്ത്യയില്‍ ഓരോ വാഹനത്തിനും വേണ്ടി ഉല്‍പ്പാദിക്കുന്ന ടയറുകളില്‍ 2.75 ലക്ഷം ടയറുകളാണ് നിരന്തരം ഉപയോഗ ശൂന്യമാകുന്നത്. ഇത് പ്രകൃതിക്കേല്‍പ്പിക്കുന്ന ആഘാതം വലുതാണ്. ുെയ യ്ക്കുള്ള മ്യൂസിയം പണി കഴിപ്പിക്കുന്നത് 10720 ഉപയോഗ ശ്യൂന്യമായ ടയറുകള്‍ കൊണ്ടാണ്. ഇത്രയധികം ടയറുകളുടെ പുനരുപയോഗ സാധ്യതകള്‍ മനസിലാക്കിയാണ് വാള്‍മേക്കേഴ്‌സ് പ്രകൃതിയ്ക്ക് കോട്ടം വരാത്തക്ക രീതിയില്‍ മ്യൂസിയത്തിന്റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.

1100 സ്‌ക്വയര്‍ ഫീറ്റില്‍ ആണ് മ്യുസിയം ഒരുങ്ങുന്നത്. കൂടാതെ ഇതിനോട് ചേര്‍ന്ന് 200 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, 400 പേര്‍ക്കുള്ള ആംഫിതീയറ്റര്‍,1500 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ സമാധിയും പണികഴിപ്പിക്കുന്നുണ്ട്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഓര്‍മ്മയ്ക്കായി മുഹമ്മദ് റാഫിയുടെ ഫിയറ്റ് കാറും മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുന്ന മ്യൂസിയം ഒന്നര വര്‍ഷത്തിനുളില്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

മാവേലിക്കര സ്വദേശി ആര്‍ക്കിടെക്റ്റ് വിനു ഡാനിയേലിന്റെ നേതൃത്വത്തിലുള്ള വാള്‍മേക്കേഴ്‌സ് ഉപയോഗശ്യൂന്യമായ ഉല്‍പ്പന്നങ്ങളില്‍ നിന്നും പുനരുപയോഗ സാധ്യതകള്‍ പരിശോധിച്ചാണ് ഇതുവരെയുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും ചെയ്തിട്ടുള്ളത്.

2007 ഇല്‍ ആണ് വാള്‍മേക്കേഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2008 ല്‍ കാന്‍സര്‍ രോഗിക്ക് വേണ്ടി നിര്‍മിച്ചു നല്‍കിയ വീടിന് സേവ് പെരിയാര്‍ സമിതിയുടെ പരിസ്ഥിതി സൗഹൃദ വീടിനുള്ള അവാര്‍ഡും ലഭിചിരുന്നു. 2014 ല്‍ മുസിരിസ് ബിന്നാലെ പവലിയന്‍ മത്സരത്തില്‍ വാള്‍മേക്കേഴ്‌സ് വിജയികളായിരുന്നു. മട്ടാഞ്ചേരിയിലെ സെന്റ്. ജോര്‍ജ് ഓര്‍ത്തഡോസ് പള്ളിയുടെ നിര്‍മ്മാണത്തില്‍ നിരവധി ബഹുമതികള്‍ വാള്‍മേക്കേഴ്‌സിനെ തേടിയെത്തിയിരുന്നു. ആധുനിക രീതിയില്‍ കെട്ടിട നിര്‍മ്മാണം നടത്തുമ്പോഴുള്ള പ്രകൃതിയിലെ മലീനീകരണം തടയലും ജനങ്ങളെ ബോധവാന്മാരാക്കലുമാണ് വാള്‍ മേക്കേഴ്‌സിന്റെ ലക്ഷ്യം.

Read also:-പ്രേത വീട് വിറ്റത് കോടികൾക്ക്

Related posts

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

sandeep

ആശ്വാസതീരത്ത്; ഇസ്രയേലില്‍ നിന്നുള്ള ആദ്യ സംഘത്തിലെ മലയാളികള്‍ തിരിച്ചെത്തി

sandeep

ഏഷ്യന്‍ ഗെയിംസ്; തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി, ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലില്‍

sandeep

1 comment

Leave a Comment