latest news must read National News Trending Now World News

ആശ്വാസതീരത്ത്; ഇസ്രയേലില്‍ നിന്നുള്ള ആദ്യ സംഘത്തിലെ മലയാളികള്‍ തിരിച്ചെത്തി

ഇസ്രയേലില്‍ നിന്നെത്തിയ ആദ്യ സംഘത്തിലെ മലയാളികള്‍ തിരികെയെത്തി. അഞ്ച് പേര്‍ നോര്‍ക്ക വഴിയും രണ്ട് പേര്‍ സ്വന്തം നിലയിലുമാണ് എത്തിയത്.

ഇസ്രയേലില്‍ സമാധാനം പുനഃസ്ഥാപിച്ചാല്‍ തിരികെ പോകാനാകുമെന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്ന ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായാണ് മലയാളികളെ അടക്കം തിരികെയെത്തിക്കുന്നത്.

ഇവരുമായുള്ള ആദ്യ വിമാനം ഇന്ന് രാവിലെയോടെയാണ് ഡല്‍ഹിയില്‍ എത്തിയത്. കേരളത്തില്‍ നിന്നുള്ള 7 വിദ്യാര്‍ത്ഥികള്‍ അടക്കം 212 പേരാണ് ആദ്യ വിമാനത്തില്‍ ഉള്ളത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ എത്തി യുദ്ധമുഖത്ത് നിന്നും മടങ്ങിയെത്തിയവരെ സ്വീകരിച്ചു.

രാവിലെ ആറുമണിയോടെയാണ്, ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യക്കാരുമായി, എയര്‍ ഇന്ത്യയുടെ അക 1140 വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. 212 പേരടങ്ങുന്ന ആദ്യ സംഘത്തിലെ ബഹുഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്.

യുദ്ധമുഖത്തെ ആശങ്കക്കൊപ്പംനാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷവും മടങ്ങിയെത്തിയവര്‍ പങ്കുവച്ചു. അടുത്ത അഞ്ചു ദിവസങ്ങളില്‍, ഓരോ വിമാനം വീതം ഓപ്പറേഷന്‍ അജയുടെ ഭാഗമായി നിലവില്‍ ക്രമീകരിച്ചിട്ടുണ്ട്.

ALSO READ:വയനാട് തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

Related posts

മകൾ മൊബൈലിന് അടിമ, സഹികെട്ട് രക്ഷിതാക്കൾ ഫോൺ എടുത്ത് മാറ്റി; നിരാശയിൽ 15 കാരി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Clinton

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവ് മോഹന് 31ആം പിറന്നാൾ. സമൂഹമാധ്യമങ്ങളിലൂടെ വൈറലായി താരത്തിൻ്റെ കേക്ക് .

Akhil

‘മൊബൈല്‍ ഫോണില്ല; താമസം രണ്ടുമുറി ഫ്‌ളാറ്റില്‍’; രത്തന്‍ ടാറ്റയുടെ സഹോദരന്റെ ലളിത ജീവിതം

Akhil

Leave a Comment