Arrest kerala Kerala News latest latest news theft wayanad

വടക്കേ വയനാട്ടിലെ ആട് മോഷ്‌ടാക്കൾ പിടിയിൽ

കേളം അടക്കാത്തോട് സ്വദേശികളായ 4 പേരെ തലപ്പുഴ പോലീസ് ആണ് അറസ്ററ് ചെയ്തത്. 2023 ഓഗസ്റ്റ് മുതലാണ് മേഖലയിൽ നിന്ന് പതിവായി ആടുകളെ കാണാതായത്. വന്യ മൃഗങ്ങൾ ഇറങ്ങാൻ സാധ്യത ഇല്ലാത്ത പ്രദേശമാണ്. ഉടമകൾ തലപ്പുഴ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി. cctv കേന്ദ്രീകരിച്ചായിരുന്നു പോലീസ് നീങ്ങിയത്. ആദ്യം മോഷണ വാഹനമാണ് കണ്ടെത്തിയത്. പിന്നാലെ മോഷ്ടാക്കളിലേക്കെത്തി. ഒത്തുതീർപ്പിനെന്നു പറഞ്ഞു പ്രതികളെ വിളിച്ചു വരുത്തിയാണ് അറസ്ററ് ചെയ്തത്. അടക്കാത്തോട് സ്വദേശികളായ പുതുപ്പറമ്പിൽ സക്കീർ, ജാഫർ സാജിദ്, മരുതകത്ത് ബേബി, ഇബ്രാഹിം എന്നിവരാണ് പിടിയിലായ പ്രതികൾ. മോഷണത്തിനുപയോഗിച്ച വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ സ്ഥലത്തുനിന്ന് പ്രതികൾ ആടുകളെ മോഷ്ടിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Related posts

Nayantara | 6 വർഷത്തെ കഷ്ടപ്പാടിന്റെ ഫലം; പുതിയ സന്തോഷം പങ്കുവെച്ച് നയൻതാര

Akhil

ഗൃഹപ്രവേശനത്തിന് ക്ഷണിച്ച് മടങ്ങുന്നതിനിടെ അപകടം ; ദമ്പതികൾക്ക് ദാരുണാന്ത്യം

Akhil

16 വയസുകാരന്റെ ഹൃദയ ശസ്ത്രക്രിയ; ഹൃദയമെത്തിക്കാൻ സർക്കാർ ഹെലികോപ്റ്റർ സജ്ജം

Akhil

Leave a Comment