kerala Kerala News kozhikode latest latest news MURDER

5 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ് ; അമ്മയെ കോടതി വെറുതെ വിട്ടു.

കോഴിക്കോട് പയ്യാനക്കലിൽ 5 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു. സാഹചര്യ തെളിവുകളുടെ അഭാവത്തിലാണ് കുട്ടിയുടെ അമ്മ സമീറയെ കോടതി വെറുതെ വിട്ടത്. 2021 ജൂലൈയിൽ കോഴിക്കോട് പയ്യാനക്കൽ ചാമുണ്ടിവളപ്പിലെ 5 വയസുകാരി ഫാത്തിമ റന കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി. ദുർമന്ത്രവാദത്തിൻ്റെ മറവിൽ കുട്ടിയെ അമ്മ കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിൻ്റെ കണ്ടെത്തൽ. എന്നാൽ ഇവർ കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും സാഹചര്യ തെളിവുകൾ കുട്ടിയുടെ അമ്മക്ക് എതിരല്ലെന്നും കോടതി കണ്ടെത്തി.

Related posts

കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം.ഹസന്

Akhil

15 വര്‍ഷം മുന്‍പുണ്ടായ അമ്മയുടെ വിയോഗം പകയാക്കി മയൂര്‍നാഥ്; ശശീന്ദ്രന്‍ കൊലപാതക കേസില്‍ തെളിവെടുപ്പ്

Sree

Nayantara | 6 വർഷത്തെ കഷ്ടപ്പാടിന്റെ ഫലം; പുതിയ സന്തോഷം പങ്കുവെച്ച് നയൻതാര

Akhil

Leave a Comment