death kerala Kerala News kozhikode latest latest news suicide

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മുക്കത്ത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം ഫയർ സ്റ്റേഷനിലെ ഡ്രൈവർ ഷിംജു, അമ്മ ശാന്തകുമാരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാന്തകുമാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഷിംജു ആത്മഹത്യ ചെയ്തതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.വാടകവീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷിംജുവിൻ്റെ മൃതദേഹം.

തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്.അയൽവാസികളും ബന്ധുക്കളും ചേർന്ന് വീട് തുറന്ന് നോക്കിയപ്പോഴാണ് അമ്മ ശാന്തകുമാരിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജുവിൻ്റെ ആത്മഹത്യ കുറിപ്പിൽ അമ്മക്കൊപ്പം പോകുന്നു എന്നാണ് ഉള്ളടക്കം. ഷിംജുവിൻ്റെ ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ചാണ് പോലീസിൻ്റെ അന്വേഷണം പുരോഗമിക്കുന്നത്.

Related posts

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Akhil

കനേഡിയൻ ഓപ്പൺ: മാക്സ് പർസലിനെ മറികടന്ന് ആൻഡി മറെ, അവസാന 16 ൽ

Akhil

തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തത്, സംസ്ഥാനം സഹായം നൽകും; മുഖ്യമന്ത്രി.

Sree

Leave a Comment