യുക്രൈന്‍ അധിനിവേശം അരംഭിച്ചതിനു പിന്നാലെ റൂബിളിന്റെ മൂല്യം ഇടിയുകയും ചില്ലറ വില്‍പന വിപണിയില്‍ വില ഉയരുകയും ചെയ്തിരുന്നു. ദൈനംദിന അവശ്യവസ്തുക്കള്‍ക്ക് അമ്പത് ശതമാനത്തോളം വില വര്‍ധിച്ച ഇടങ്ങളുണ്ട് റഷ്യയില്‍.പാലിന്റെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരട്ടിയായി. ഭക്ഷ്യധാന്യങ്ങള്‍, പാചക എണ്ണ, പഞ്ചസാര തുടങ്ങിയവയ്ക്ക് 20 ശതമാനത്തോളമാണ് വര്‍ധന.ചില ചില്ലറവില്‍പന കമ്പനികള്‍ അവശ്യവസ്തുക്കളുടെ വിലവര്‍ധന പിടിച്ചുനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ വലിയ ഉറപ്പുകളൊന്നുമില്ല.വിലവര്‍ധനയും ദൗര്‍ലഭ്യവും മുന്നില്‍ക്കണ്ട് പലരും മരുന്നുകള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
1 comment
[…] ചര്‍മ്മത്തെ സംരക്ഷിക്കുക… […]