Trending Now World News

യുഎസില്‍ വീണ്ടും വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു;നിരവധി പേര്‍ക്ക് പരുക്ക്

ഞായറാഴ്ച വാഷിങ്ടണ്‍ ഡിസിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

15 വയസുകാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പുണ്ടായ സാഹചര്യം സംബന്ധിച്ച് പൊലീസ് വിശദീകരിച്ചിട്ടില്ല. വൈറ്റ് ഹൗസില്‍ നിന്ന് രണ്ട് മൈല്‍ ദൂരം മാത്രമാണ് വെടിവയ്പ്പുണ്ടായ സ്ഥലം. വാഷിങ്ടണിന്റെ ഹൃദയഭാഗത്താണ് സംഭവമുണ്ടായത്.

വെള്ളക്കാര്‍ അടിമകളാക്കി വച്ചിരുന്ന ആഫ്രിക്കന്‍ അമേരിക്കക്കാരുടെ മോചനത്തിന്റെ അനുസ്മരണം ആഘോഷിക്കുന്ന ചടങ്ങിലാണ് വെടിവയ്പ്പ് നടന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്ന ശ്രമങ്ങള്‍ക്കിടെയാണ് പൊലീസുകാരന് പരുക്കേറ്റത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ യുഎസിലുണ്ടാകുന്ന വെടിവയ്പ്പില്‍ ഏറ്റവും ഒടുവിലത്തേതാണിത്.

Read also:- യു.എസിലെ സ്‌കൂളില്‍ വെടിവെപ്പ്: 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ മരിച്ചു; ദുഃഖാചരണം പ്രഖ്യാപിച്ച് ഭരണകൂടം.

Related posts

നടന്‍ അബ്ബാസ് ആശുപത്രിയില്‍; ശസ്ത്രക്രിയ പൂര്‍ത്തിയായി

Editor

സമുദ്രനിരപ്പ് വർഷംതോറും കൂടുന്നത് 4.5 മില്ലി മീറ്റർ; ഭീഷണി നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ മുംബൈയും……

Clinton

15 വര്‍ഷം മുന്‍പുണ്ടായ അമ്മയുടെ വിയോഗം പകയാക്കി മയൂര്‍നാഥ്; ശശീന്ദ്രന്‍ കൊലപാതക കേസില്‍ തെളിവെടുപ്പ്

Sree

1 comment

ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം;ഇതുവരെ 40 മരണം June 23, 2022 at 4:42 am

[…] Read also:- യുഎസില്‍ വീണ്ടും വെടിവയ്പ്പ്; ഒരാള്‍… […]

Reply

Leave a Comment