സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി ആർ ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു പരീക്ഷകൾ 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 2021ൽ റിക്കോർഡ് വിജയശതമാനമായിരുന്നു പ്ലസ് ടുവിന് ലഭിച്ചത്. 87.94 ശതമാനമായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായത്. അതിന് മുമ്പ് 2020ൽ 85.13 ശതമാനമായിരുന്നു വിജയശതമാനം.
അതേസമയം പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല.
താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക.
www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in
ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS – Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.
Read also:- എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു;99.26% വിജയശതമാനം